വാര്‍ത്തകളില്‍ വീണ്ടും ഉസാമ നിറഞ്ഞു നില്‍ക്കുന്നു.പാക്കിസ്താനിലെ അബോട്ടാബാദില്‍ പാക് മിലിട്ടറി കേന്ദ്രത്തിന്റെ മൂക്കിന്‍ കീഴില്‍ അഞ്ചു വര്‍ഷക്കാലമായി ലോകം പേടിച്ച ഭീകരന്‍ ജനലുകളില്ലാത്ത കൊട്ടാരത്തില്‍ ഒന്നു ഫോണ്‍ വിളിക്കാനോ "ഗൂഗിള്‍" ചെയ്യാനോ കഴിയാതെ ജീവിക്കുകയായിരുന്നുവത്രെ!ആര്‍പ്പു വിളികളും വാദ്യഘോഷങ്ങളുമായി അമേരിക്കന്‍ ജനതയും ലോക രാഷ്ട്രങ്ങളും മാധ്യമങ്ങളും ഉസാമ വധം കൊണ്ടാടി.സ്വന്തം രാജ്യത്തു കേറി ആക്രമിച്ചത് അമേരിക്ക എന്ന വല്ല്യേട്ടനായത് കൊണ്ട് പാകിസ്താന്‍ ആ "തന്തക്ക് വിളി" കേട്ടില്ലെന്നു നടിച്ചു.ഇനി ലോകത്ത് സമാധാനത്തിന്റെ ദിനങ്ങളാണത്രെ!
09/11 നു തങ്ങളുടെ ഉടയവരെ നഷ്ടപ്പെട്ടവര്‍ക്ക് നീതി ലഭിച്ചെന്നശ്വസിക്കാം .ലോകജനതക്ക് സമാധാനത്തിന്റെ പൂവാടികളില്‍ അഭിരമിക്കാം.പാകിസ്താന്‍ ഇനിഎന്ത് സംഭവിക്കും എന്ന ഉള്‍ക്കിടിലവുമായി തലക്ക് കൈകൊടുത്തിരിക്കാമ്.ഒബാമക്ക് ഇനിയൊരു തവണ കൂടി വൈറ്റ് ഹൌസില്‍ എത്തുമെന്നശിക്കാം. അല്‍ ഖാഇദക്ക് നാഥനെ നഷ്ടപ്പെട്ടതോര്‍ത്ത് ദുഖിക്കാം,പ്രതികാരത്തിന് കോപ്പ് കൂട്ടാം.അഫ്ഗാനിലും ഇറാഖിലും കഷ്ട്ടപ്പെടുന്ന അമേരിക്കന്‍ സൈനികര്‍ക്ക് ഇനിയെങ്കിലും പിറന്ന നാട്ടിലേക്ക് തിരിച്ചു പോകാമെന്നശ്വസിക്കാം.
എന്നാല്‍ ലോക രാഷ്ട്രങ്ങളുടെ ഉറക്കം കെടുത്താന്‍ ഇനിയും ബിന്‍ ലാദന്‍മാര്‍ പിറവിയെടുക്കില്ലെന്നാരു കണ്ടു?
ആരാണു ഉസാമമാരെ പടച്ചു വിടുന്നത്?മീഡിയകള്‍ ഉത്തരം തരും-ചെറുപ്പത്തിലെയുള്ള മതവിദ്യാഭ്യാസവും യാഥാസ്ഥിതികമായ കുടുംബസാഹചര്യങ്ങളുമെന്ന്!മരണപ്പെട്ട ഉസാമയെ മിക്ക മാധ്യമങ്ങളും വിളിച്ചത് കൊടും ക്രൂരനായ കുറ്റവാളി എന്നായിരുന്നില്ല,മറിച്ച് "ജിഹാദി" എന്നും "ഇസ്ലാമിക തീവ്രവാദി" എന്നുമായിരുന്നു!ഡിസ്കവറി ചാനല്‍ ഉസാമ വധം പ്രമാണിച്ച് പുറത്ത് വിട്ട സ്പെഷല്‍ ഡോക്യുമെന്ററിയുടെ പേരിങ്ങനെ-"JIHAD-THE MEN AND IDEAS BEHIND AL-QAEDA" !!ജിഹാദെന്നാലെന്ത് എന്ന് പല തവണ വിവരിച്ചാലും കണ്ണടച്ചിരുട്ടാക്കി "ബെടക്കാക്കി തനിക്കാക്കുന്ന" ഈ മാധ്യമ അജണ്ടയുടെ സ്പോണ്‍സര്‍മാര്‍ ആരാണെന്ന് അല്‍പ്പമെങ്കിലും ബുദ്ധിയുള്ളവര്‍ക്ക് ഊഹിക്കാവുന്നതേയുള്ളൂ.മനുഷ്യരെ കൊല്ലുന്നതാരാവട്ടെ-അത് ഹിന്ദുവായാലും മുസ്ലിമായാലും ക്രിസ്ത്യാനിയായാലും അത് കൊലപാതകമാണെന്ന് എന്നതല്ലാതെ അതിലേക്ക് കൊന്നവന്റെ മതത്തെ വലിച്ചിഴക്കുന്ന പ്രവണതയെ നാം ജാഗ്രതയോടെ കാണേണ്ടതാണ്.ഈ പ്രവണത മുസ്ലിങ്ങളാണെങ്കില്‍ കൂടുന്നു എന്നാണ് ഈ "ജിഹാദ്" പ്രയോഗങ്ങളില്‍ നിന്ന് മനസ്സിലാക്കേണ്ടത്.ഉസാമയെക്കുറിച്ച് കൂടുതല്‍ പഠിച്ചാല്‍ മനസ്സിലാകുന്ന,എന്നാല്‍ മാധ്യമങ്ങള്‍ സന്തോഷപൂര്‍വം വിസ്മരിച്ച ഒരു കാര്യം ശ്രദ്ധയില്‍ പെടുത്തട്ടെ-അയാള്‍ ഒരിക്കലും ഒരു മതപണ്ഡിതനായിരുന്നില്ല,മറിച്ച് ഉസാമ പടിച്ചത് സാമ്പത്തിക ശാസ്ത്രവും ബിസിനസ്സും കൂടെ സിവില്‍ എഞ്ജിനീയറിങ്ങുമായിരുന്നു!ഒരു കാര്യം വ്യക്തം-മികച്ച മത വിദ്യാഭ്യാസത്തിന്റെ അഭാവമായിരുന്നു ഉസാമ എന്ന ഭീകരവാദിയെ സ്രഷ്ടിച്ചത്.
ഡ്യൂക് യൂണിവേഴ്സിറ്റി നോര്‍ത്ത് കരോലിന യൂണിവേഴ്സിറ്റിയുമായി ചേര്‍ന്നു ഈയിടെ നടത്തിയ പഠനം പ്രകാരം അമേരിക്കയില്‍ ഭീകരപ്രവര്‍ത്തനം നടത്തുന്നതില്‍ ഇസ്ലാമിന്റെ പേരിലിള്ള ഗ്രൂപ്പുകളുടെ സാന്നിദ്ധ്യം വെറും ആറ് ശതമാനം മാത്രം!!എന്നാല്‍ യാഥാസ്ഥിതിക ജൂതവിഭാഗത്തിന്റെ പങ്ക് 7 ശതമാനം!!അമേരിക്കക്ക് വലിയ വെല്ലുവിളി ഉയര്‍ത്തുന്നതാകട്ടെ,ലാറ്റിനോ(42%) ഗ്രൂപ്പുകളും തീവ്ര ഇടതുപക്ഷ പ്രസ്ഥാനങ്ങളും(24%)!!ഇവരുടെ ആദര്‍ശങ്ങളാകട്ടെ തീര്‍ത്തും ഭൌതികമാണ് താനും.മതങ്ങളാണ് ലോകത്ത് അസമാധാനം സ്രഷ്ഠിക്കുന്നതെന്ന ഭൌതികവാദികളുടെ അവകാശവാദത്തിന് കനത്ത തിരിച്ചടിയാണ് എഫ്.ബി.ഐ യുടെ കണക്കുകള്‍ പ്രകാരമുള്ള ഈ റിപ്പോട്ട്.
ഏതായാലും ഉസാമയും സദ്ദാമുമെല്ലാം ലോകത്തോട് സലാം പറഞ്ഞ് സ്ഥലം വിട്ടു കഴിഞ്ഞു. തീവ്രവാദത്തിന്റെ പേരു പറഞ്ഞ് തലേല്‍ കേറാന്‍ ഇനി ലോകമാധ്യമങ്ങള്‍ക്ക് അവശേഷിക്കുന്നത് മുല്ല ഉമറും സവാഹിരിയും പിന്നെ പേരു പറയാന്‍ കിട്ടാത്ത ചില "ലോക്കല്‍" തീവ്രവാദികളും മാത്രം. 24*7 ജിഹാദ്,ജിഹാദി,ജിഹാദിസ്റ്റ് എന്നിങ്ങനെ വിളമ്പാനും കാര്‍ട്ടൂണ്‍ വരക്കാനുമെല്ലാം ഇവരുടെ ലീലാവിലാസങ്ങള്‍ പോരാ എന്നു മാധ്യമ മുതലാളിമാര്‍ക്ക് നന്നായി അറിയാം.ഉസാമയെപ്പോലെ രണ്ട് വര്‍ഷം കൂടുമ്പോള്‍ ഒരു വീഡിയോ പോലും ഇവന്മാര്‍ പുറത്ത് വിടാറില്ല(ഛെ,തീവ്രവാദികള്‍ക്കു തന്നെ നാണക്കേട്!!). ഇനിയൊരു വഴിയേയുള്ളൂ-വീണ്ടും ഉസാമമാരെ പടച്ചുവിടുക-പണ്ട് അമേരിക്ക സദ്ദാം ഹുസൈനിനെ വളര്‍ത്തിയ പോലെ-തിരിഞ്ഞ് കടിച്ച് ചോരയൂറ്റിക്കുടിച്ച് ചീര്‍ക്കാന്‍-എന്നിട്ട് വിഷം ചീറ്റാന്‍...
കാത്തിരിക്കുക....അടുത്ത ഉസാമ ബിന്‍ ലാദനു വേണ്ടി...........കമിംഗ് സൂണ്‍!!
ഇന്ത്യന്‍ മാധ്യമങ്ങള്‍ക്ക് അശ്വസിക്കാം-അജ്മല്‍ കസബും അഫ്സല്‍ ഗുരുവും ബാക്കിയുണ്ടല്ലോ...............

No comments:
Post a Comment