അലക്സാണ്ടറിന്റെ അന്ത്യാഭിലാഷങ്ങള്‍!
ലോകം കീഴടക്കാന്‍ ഒരുങ്ങി പുറപ്പെട്ട അലക്സാണ്ടര്‍ ചക്രവര്‍ത്തി... ഒരു പാട് യുദ്ധങ്ങള്‍ക്കും ജൈത്രയാത്രകള്‍ക്കും ശേഷം നാട്ടിലേക്ക് തിരിച്ചു പോവുന്ന വേളയില്‍ അദ്ദേഹം രോഗാതുരനായി.. തന്റെ അമ്മയെ അവസാനമായി കാണണം എന്നാ ആഗ്രഹം സാധിക്കാന്‍ താന്‍ വെട്ടിപിടിച്ച കണക്കില്ലാത്ത സമ്പത്തിനോ തന്നെ അനുഗമിക്കുന്ന ആയിരക്കണക്കിന് വരുന്ന സൈന്യത്തിനോ സാധിക്കില്ല എന്ന് മനസ്സിലാക്കിയ അലക്സാണ്ടര്‍, മരണക്കിടക്കയില്‍ വെച്ച് തന്റെ അന്ത്യാഭിലാഷങ്ങള്‍ അറിയിക്കാന്‍ സൈന്യാധിപരെ വിളിച്ചു കൂട്ടി..
കവിളിലൂടെ കണ്ണീര്‍ ധാര ധാരയായി ഒഴുകവേ അദ്ദേഹം തന്റെ മൂന്ന് ആഗ്രഹങ്ങള്‍ സൈന്യാധിപരെ അറിയിച്ചു..
"എന്റെ ആദ്യ ആഗ്രഹം എന്നെ ചികിത്സിച്ച ഭിഷഗ്വരന്മാര്‍ എന്റെ ശവ മഞ്ചം ചുമക്കണം എന്നതാണ്" അത്ഭുതപ്പെട്ടു നിന്ന സൈന്യാധിപരെ നോക്കി അലക്സാണ്ടര്‍ വീണ്ടും പറഞ്ഞു," രണ്ടാമതായി, എന്റെ ശവ മഞ്ചം കൊണ്ട് പോകുന്ന വഴിയില്‍ ഞാന്‍ സമ്പാദിച്ച സ്വര്‍ണവും വെള്ളിയും വൈരക്കല്ലുകളും വിതറണം. അവസാനമായി എന്റെ ശവമഞ്ചത്തില്‍ നിന്ന് ഇരു കൈകളും ജനങ്ങള്‍ കാണ്‍കെ പുറത്തേക്ക് തൂക്കിയിടണം"
അദ്ഭുതപരതന്ത്രരായ സൈന്യാധിപര്‍ അദ്ദേഹത്തോട് ചോദിച്ചു,"ഓ മഹാനായ അലക്സാണ്ടര്‍, താങ്കളുടെ എല്ലാ ആഗ്രഹങ്ങളും ഞങ്ങള്‍ നിറവേറ്റാം.. എന്നാല്‍ ഈ വിചിത്രമായ അഭിലാഷങ്ങള്‍ ഞങ്ങളെ ആശ്ചര്യപ്പെടുത്തുന്നു!"
അലക്സാണ്ടര്‍ പ്രതിവചിച്ചു," ഞാന്‍ ഇപ്പോള്‍ പഠിച്ച മൂന്നു പാഠങ്ങള്‍ ലോകമറിയണമെന്നു ഞാന്‍ ആഗ്രഹിക്കുന്നു. എന്നെ ചികിത്സിച്ച പ്രഗത്ഭരായ ഡോക്ടര്‍മാര്‍ എന്റെ ശവ മഞ്ചം ചുമക്കുന്നതിലൂടെ ഏവരുമറിയണം- മരണമെന്ന യാതാര്‍ത്ഥ്യത്തെ തടുക്കാന്‍ ഒരാള്‍ക്കും കഴിയുകയില്ല!"
ഒരു ദീര്‍ഘ നിശ്വാസത്തിനു ശേഷം അദ്ദേഹം വീണ്ടും പറഞ്ഞു,"ശ്മശാനത്തിലേക്കുള്ള വഴിയില്‍ എന്റെ സമ്പാദ്യങ്ങള്‍ വിതറുന്നത്തിലൂടെ ഞാന്‍ വെട്ടിപ്പിടിച്ചതും കീഴടക്കിയതും-ഒന്നും തന്നെ എന്റെ കൂടെ ഞാന്‍ കൊണ്ട് പോകുന്നില്ല എന്ന് ഏവരും മനസ്സിലാക്കണം! സമ്പത്തിനും അധികാരത്തിനും പിന്നാലെ നെട്ടോട്ടമോടുക എന്നത് കൊണ്ട് ഒന്നും നേടാനില്ല എന്ന് ജനം മനസ്സിലാക്കട്ടെ!"
"ഇനി എന്റെ മൂന്നാമത്തെ അഭിലാഷം. ഞാന്‍ വെറും കയ്യോടെയാണ് ഈ ലോകത്തേക്ക് വന്നതെന്നും വെറും കയ്യോടെയാണ് തിരിച്ചു പോകുന്നത് എന്നും മാലോകര്‍ അറിയണം എന്ന് ഞാന്‍ ആഗ്രഹിക്കുന്നു!"
അറിയുക- എല്ലാ സന്തോഷങ്ങളുടെയും അന്തകനായി വരുന്ന മരണം യാഥാര്‍ത്ഥ്യമാണ്- ആര്‍ക്കും അതില്‍ നിന്ന് ഓടിയൊളിക്കാനാവില്ല! മറ്റുള്ളവരുമായി പങ്കു വെക്കുമ്പോഴും സഹായിക്കുംപോഴുമാണ് സമ്പാദ്യം ഉപകാരപ്രദമാകുന്നത്! അല്ലാത്ത പക്ഷം അത് വെറും ലോഹക്കഷണങ്ങളും കടലാസ് കീറുകലുമാണ്!നാം നമ്മുടെ ആസ്വാടനങ്ങള്‍ക്ക് വേണ്ടി ചെയ്യുന്നത് നമ്മുടെ മരണത്തോടെ അവസാനിക്കുന്നു.. എന്നാല്‍ നാം മറ്റുള്ളവര്‍ക്ക് വേണ്ടി ചെയ്യുന്ന കര്‍മങ്ങള്‍ അനശ്വരമായി നില കൊള്ളുന്നു!
No comments:
Post a Comment