2008ലെ ടൈം മാഗസിനില്‍ സ്കോട്ട് മക്ലൌഡ് എഴുതി, "കഴിഞ്ഞ ശനിയാഴ്ച അമ്മാനില്‍ തന്റെ 82ആം വയസ്സില്‍ മരണപ്പെട്ട ജോര്‍ജ് ഹബാഷ് എന്നാ പലസ്തീനിയന്‍ നേതാവിനെ നിങ്ങള്‍ക്ക് പശ്ചിമേഷ്യന്‍ തീവ്രവാദത്തിന്റെ തലതൊട്ടപ്പന്‍ എന്ന് വിളിക്കാം. പലസ്തീനിയന്‍, അല്ലെങ്കില്‍ അറബ് തീവ്രവാദ ചിന്തകള്‍ ഇസ്ലാമില്‍ നിന്നോ യാഥാസ്ഥിതിക വഹാബി വിഭാഗങ്ങളില്‍ നിന്നോ ആണ് ഉത്ഭവിച്ചത് എന്നാണു നിങ്ങള്‍ കരുതുന്നതെങ്കില്‍ ഹബാഷിന്റെ ആദ്യ നാമം ശ്രദ്ധിക്കുക! അയാള്‍ ഒരു ഗ്രീക്ക് ഓര്‍ത്തോഡോക്സ് ക്രിസ്ത്യാനി ആയിരുന്നു- ലിഡ എന്നാ പലസ്തീനിയന്‍ നഗരത്തിലെ ക്രിസ്തീയ ദേവാലയത്തിലെ ഗായക സംഘത്തിലെ അംഗമായിരുന്നു ഹബാഷ് എന്നാ ബാലന്‍!"
മുസ്ലിങ്ങള്‍ക്കെതിരെ ഈ നൂറ്റാണ്ടില്‍ ഉയര്‍ന്നുവരുന്ന തീവ്രവാദ ആരോപണത്തിന്റെ വിഴുപ്പുഭാണ്ഡം ക്രൈസ്തവതയുടെ മുതുകിലെക്ക് വെച്ചു കെട്ടാനല്ല പ്രസിദ്ധമായ ടൈം മാഗസിനിലെ ഈ ഭാഗം ഉദ്ധരിച്ചത്. തീവ്രവാദത്തിനു മതമോ ജാതിയോ ദേശമോ ഇല്ല. സ്കോട്ട് മക്ലൌഡ് തുടര്‍ന്ന്‍ എഴുതുന്നു," 1970 ല്‍ നാലു പാശ്ചാത്യ വിമാനങ്ങള്‍ റാഞ്ചിയതിന്റെ പിന്നിലെ ബുദ്ധികേന്ദ്രങ്ങള്‍ ഹബാഷും മറ്റൊരു ഗ്രീക്ക് ഓര്‍ത്തോഡോക്സ് ക്രിസ്ത്യനും PLFP(The Popular Front for the Liberation of Palestine) സൈനിക നേതാവുമായിരുന്ന വാദിയ ഹദ്ദാദുമായിരുന്നു. യാത്രക്കാരെ പുറത്തിറക്കിയതിനു ശേഷം അവര്‍ വിമാനങ്ങള്‍ കത്തിച്ചു കളഞ്ഞു! ഇസ്രായേലിലെ ലോഡ് വിമാനത്താവളത്തിനെതിരെയുള്ള ആക്രമണത്തിന്റെ ഭാഗമായി ഉഗാണ്ടയിലെ എന്റെബ്ബെയിലേക്കുള്ള എയര്‍ ഫ്രാന്‍സ് വിമാനവും ഹബാഷ് റാഞ്ചി, 27 പേര്‍ കൊല്ലപ്പെട്ടു. 1970 ല്‍ സ്വിസ് എയര്‍ലൈന്‍സിനെതിരെയുള്ള ബോംബിങ്ങില്‍ 47 പേര്‍ കൊല്ലപ്പെട്ടു....."
വിവരണം തുടരുന്നു...
വിവരണം തുടരുന്നു...
ഹബാഷ് ഒരു കൃസ്തീയ കുടുംബത്തിലാണ് ജനിച്ചയ്തെങ്കിലും സ്വയം ഒരു മാര്‍ക്സിസ്റ്റ് ആയാണ് വിശേഷിപ്പിച്ചിരുന്നത്. ചുരുക്കിപറഞ്ഞാല്‍ , ആധുനിക ലോകത്തെ തീവ്രവാദത്തിന്റെ വേരുകള്‍ തേടുമ്പോള്‍ അവ ഒരിക്കലും മതങ്ങളിലെക്കല്ല ചെന്നെത്തുന്നത്. ഒരുപാട് തീവ്രവാദ-വിധ്വംസക പ്രവര്‍ത്തനങ്ങളില്‍ മുസ്ലിങ്ങളും മറ്റു മതസ്ഥരുമെല്ലാം ഏര്‍പ്പെടുന്നു എന്നത് വസ്തുതയാണ്. എന്നാല്‍ എന്നാണു നാം ഇന്ന് കാണുന്ന രീതിയിലുള്ള ഭീകരവാദ പ്രവര്‍ത്തനങ്ങളുടെ തുടക്കം? എന്ന് മുതലാണ് ചാവേര്‍ സ്ഫോടനന്ങ്ങള്‍ ജനങ്ങളെ ഭയപ്പെടുത്താന്‍ തുടങ്ങിയത്? എന്ന് തൊട്ടാണ് വിമാനങ്ങള്‍ റാഞ്ചി,ആളുകളെ തട്ടിക്കൊണ്ടു പോയി തടവില്‍ വെച്ചു പകരം തടവുകാരെ മോചിപ്പിക്കാന്‍ ആവശ്യപ്പെടുന്ന സമരമുറകള്‍ തുടങ്ങിയത്? ചരിത്രം സൂചിപ്പിക്കുന്നത് ആധുനിക വിധ്വംസക പ്രവര്‍ത്തനങ്ങളുടെ നട്ടെല്ലായ ഇത്തരം രീതികള്‍ സ്വീകരിക്കപ്പെട്ടത് രണ്ടാം ലോക മഹായുദ്ധത്തിനു ശേഷമാണ് എന്നാണു. മുഹമ്മദ് നബിയിലോ അദ്ദേഹത്തിന്റെ അനുയായികളിലോ അദ്ദേഹത്തിന് മുന്പ് വന്ന പ്രവാചകന്മാരുടെ ചരിത്രങ്ങളില്‍ നിന്നോ ഇത്തരത്തില്‍ ഒരു മാതൃക ഇല്ല . അതിനാല്‍ തന്നെ ഇവയുടെ വേരുകള്‍ എത്തി ചേരുന്നത് ജോര്‍ജ് ഹബാഷിലെക്കും വാദിയ ഹദ്ദാദിലെക്കുമാണ്. അതിനാല്‍ തന്നെയാണ് സ്കോട്ട് മക്ക്ലൌഡ് ഹബാഷിനെ പശ്ചിമേഷ്യന്‍ തീവ്രവാദത്തിന്റെ തലതൊട്ടപ്പന്‍ (Godfather of middle east terrorism) എന്ന് വിശേഷിപ്പിച്ചത്. ആധുനിക കാലത്തെ ഇസ്ലാമിസ്റ്റ്(ഇസ്ലാമികമല്ല) സംഘങ്ങള്‍ പ്രവര്‍ത്തന രീതികള്‍ സ്വീകരിച്ചത് ഹബാഷില്‍ നിന്നും അനുയായികളില്‍ നിന്നുമാണ്. ഹബാഷിന്റെ പ്രവര്‍ത്തനങ്ങള്‍ പാശ്ചാത്യ രാജ്യങ്ങളില്‍ ഭയം സൃഷ്ടിക്കുന്നു എന്ന് തിരിച്ചറിഞ്ഞ് ആ മാതൃകയെ ഇസ്ലാമികാവരണം പുതപ്പിച്ച്, കാലാനുക്രമത്തില്‍ ഇസ്ലാമിക സമൂഹത്തില്‍ നിന്നു നഷ്ടപ്പെട്ട് പോയ എന്തോ ഒന്നായി മുസ്ലിം യുവാക്കള്‍ക്കിടയില്‍ അവതരിപ്പിച്ചത്. അത് കൊണ്ട് തന്നെയാണ് അല്‍ ഖായിദയുടെയും ഉസാമ ബിന്‍ ലാദന്റെയും അവരുടെ താത്വികാചാര്യനായ അയ്മന്‍ അല്‍ സവാഹിരിയുടെയും പ്രത്യയ ശാസ്ത്രവും പ്രവര്‍ത്തനങ്ങളും മുഹമ്മദ് നബിയുടെയും മുന്‍ പ്രവാചകന്മാരുടെയും രീതിശാസ്ത്രവുമായി താരതമ്യം ചെയ്യുമ്പോള്‍ വൈരുധ്യം അനുഭവപ്പെടുന്നതും മറിച്ച് ഹബാഷിന്റെ പ്രവര്‍ത്തന ശൈലിയുമായി സമരസപ്പെടുന്നതും!
No comments:
Post a Comment