പരമകാരുണികന്റെ മഹത്തായ കാരുണ്യമായി ഇതാ വീണ്ടും ഒരു മഴക്കാലം കൂടി വന്നെത്തിക്കഴിഞ്ഞു.കടുത്ത വേനല്‍ ചൂടിന് ശേഷം ശരീരത്തിനും മനസ്സിനും കുളിര്‍മയേകി ഒരു മഴ.
"തന്റെ കാരുണ്യത്തിന്റെ മുന്‍പില്‍ സന്തോഷ സൂചകമായി കാറ്റുകളെ അയച്ചതും അവനത്രെ,ആകാശത്തു നിന്ന് ശുദ്ധമായ ജലം നാം ഇറക്കുകയും ചെയ്തിരിക്കുന്നു. നിര്‍ജീവമായ നാടിനു അതു മുഖേന നാം ജീവന്‍ നല്‍കാനും നാം സൃഷ്ടിച്ചിട്ടുള്ള ധാരാളം കന്നുകാലികള്‍ക്കും മനുഷ്യര്‍ക്കും അത് കുടിപ്പിക്കുവാനും വേണ്ടി.അവര്‍ ആലോചിച്ചു മനസ്സിലാക്കേണ്ടതിനായി അത്(മഴവെള്ളം) അവര്‍ക്കിടയില്‍ നാം വിതരണം ചെയ്തിരിക്കുന്നു.എന്നാല്‍ മനുഷ്യരില്‍ അധിക പേര്‍ക്കും നന്ദികേട് കാണിക്കാനല്ലാതെ മനസ്സു വന്നില്ല."(സൂറത്തുല്‍ ഫുര്‍ഖാന്‍)
മഴയെ അയച്ച നാഥനെ സ്തുതിക്കുക.കരിഞ്ഞു പോയ സസ്യജാലങ്ങള്‍ വീണ്ടും പൂത്തു തളിര്‍ത്തു ഫലം തരുന്നത് പോലെ മണ്ണിനാല്‍ ഭക്ഷിക്കപ്പെടുന്ന നാമോരോരുത്തരും ഒരു ദിവസം പുനരുജ്ജീവിപ്പിക്കപ്പെടും എന്നോര്‍ക്കാനുള്ള സന്ദര്‍ഭമാകുന്നു ഇത്!സര്‍വശക്തന്റെ മഹത്തായ കാരുണ്യം ആസ്വദിക്കുമ്പോള്‍ നാം നമ്മുടെ കാരുണ്യത്തിന്റെ വാതായനങ്ങള്‍ സഹജീവികള്‍ക്കായി തുറന്നു കൊടുക്കുക."
മുഹമ്മദ് നബി(സ) പറഞ്ഞു:"ഭൂമിയിലുള്ളവരോട് നിങ്ങള്‍ കരുണ കാണിക്കുക,ആകാശത്തുള്ളവന്‍ നിങ്ങളോട് കരുണ കാണിക്കും".അല്ലാഹു അനുഗ്രഹിക്കട്ടെ...
No comments:
Post a Comment