Sunday, 1 May 2016

alexander

അലക്സാണ്ടറിന്റെ അന്ത്യാഭിലാഷങ്ങള്‍!
ലോകം കീഴടക്കാന്‍ ഒരുങ്ങി പുറപ്പെട്ട അലക്സാണ്ടര്‍ ചക്രവര്‍ത്തി... ഒരു പാട് യുദ്ധങ്ങള്‍ക്കും ജൈത്രയാത്രകള്‍ക്കും ശേഷം നാട്ടിലേക്ക് തിരിച്ചു പോവുന്ന വേളയില്‍ അദ്ദേഹം രോഗാതുരനായി.. തന്റെ അമ്മയെ അവസാനമായി കാണണം എന്നാ ആഗ്രഹം സാധിക്കാന്‍ താന്‍ വെട്ടിപിടിച്ച കണക്കില്ലാത്ത സമ്പത്തിനോ തന്നെ അനുഗമിക്കുന്ന ആയിരക്കണക്കിന് വരുന്ന സൈന്യത്തിനോ സാധിക്കില്ല എന്ന് മനസ്സിലാക്കിയ അലക്സാണ്ടര്‍, മരണക്കിടക്കയില്‍ വെച്ച് തന്റെ അന്ത്യാഭിലാഷങ്ങള്‍ അറിയിക്കാന്‍ സൈന്യാധിപരെ വിളിച്ചു കൂട്ടി..
കവിളിലൂടെ കണ്ണീര്‍ ധാര ധാരയായി ഒഴുകവേ അദ്ദേഹം തന്റെ മൂന്ന് ആഗ്രഹങ്ങള്‍ സൈന്യാധിപരെ അറിയിച്ചു..
"എന്റെ ആദ്യ ആഗ്രഹം എന്നെ ചികിത്സിച്ച ഭിഷഗ്വരന്മാര്‍ എന്റെ ശവ മഞ്ചം ചുമക്കണം എന്നതാണ്" അത്ഭുതപ്പെട്ടു നിന്ന സൈന്യാധിപരെ നോക്കി അലക്സാണ്ടര്‍ വീണ്ടും പറഞ്ഞു," രണ്ടാമതായി, എന്റെ ശവ മഞ്ചം കൊണ്ട് പോകുന്ന വഴിയില്‍ ഞാന്‍ സമ്പാദിച്ച സ്വര്‍ണവും വെള്ളിയും വൈരക്കല്ലുകളും വിതറണം. അവസാനമായി എന്റെ ശവമഞ്ചത്തില്‍ നിന്ന് ഇരു കൈകളും ജനങ്ങള്‍ കാണ്‍കെ പുറത്തേക്ക് തൂക്കിയിടണം"
അദ്ഭുതപരതന്ത്രരായ സൈന്യാധിപര്‍ അദ്ദേഹത്തോട് ചോദിച്ചു,"ഓ മഹാനായ അലക്സാണ്ടര്‍, താങ്കളുടെ എല്ലാ ആഗ്രഹങ്ങളും ഞങ്ങള്‍ നിറവേറ്റാം.. എന്നാല്‍ ഈ വിചിത്രമായ അഭിലാഷങ്ങള്‍ ഞങ്ങളെ ആശ്ചര്യപ്പെടുത്തുന്നു!"
അലക്സാണ്ടര്‍ പ്രതിവചിച്ചു," ഞാന്‍ ഇപ്പോള്‍ പഠിച്ച മൂന്നു പാഠങ്ങള്‍ ലോകമറിയണമെന്നു ഞാന്‍ ആഗ്രഹിക്കുന്നു. എന്നെ ചികിത്സിച്ച പ്രഗത്ഭരായ ഡോക്ടര്‍മാര്‍ എന്റെ ശവ മഞ്ചം ചുമക്കുന്നതിലൂടെ ഏവരുമറിയണം- മരണമെന്ന യാതാര്‍ത്ഥ്യത്തെ തടുക്കാന്‍ ഒരാള്‍ക്കും കഴിയുകയില്ല!"
ഒരു ദീര്‍ഘ നിശ്വാസത്തിനു ശേഷം അദ്ദേഹം വീണ്ടും പറഞ്ഞു,"ശ്മശാനത്തിലേക്കുള്ള വഴിയില്‍ എന്റെ സമ്പാദ്യങ്ങള്‍ വിതറുന്നത്തിലൂടെ ഞാന്‍ വെട്ടിപ്പിടിച്ചതും കീഴടക്കിയതും-ഒന്നും തന്നെ എന്റെ കൂടെ ഞാന്‍ കൊണ്ട് പോകുന്നില്ല എന്ന് ഏവരും മനസ്സിലാക്കണം! സമ്പത്തിനും അധികാരത്തിനും പിന്നാലെ നെട്ടോട്ടമോടുക എന്നത് കൊണ്ട് ഒന്നും നേടാനില്ല എന്ന് ജനം മനസ്സിലാക്കട്ടെ!"
"ഇനി എന്റെ മൂന്നാമത്തെ അഭിലാഷം. ഞാന്‍ വെറും കയ്യോടെയാണ് ഈ ലോകത്തേക്ക് വന്നതെന്നും വെറും കയ്യോടെയാണ് തിരിച്ചു പോകുന്നത് എന്നും മാലോകര്‍ അറിയണം എന്ന് ഞാന്‍ ആഗ്രഹിക്കുന്നു!"
അറിയുക- എല്ലാ സന്തോഷങ്ങളുടെയും അന്തകനായി വരുന്ന മരണം യാഥാര്‍ത്ഥ്യമാണ്- ആര്‍ക്കും അതില്‍ നിന്ന് ഓടിയൊളിക്കാനാവില്ല! മറ്റുള്ളവരുമായി പങ്കു വെക്കുമ്പോഴും സഹായിക്കുംപോഴുമാണ് സമ്പാദ്യം ഉപകാരപ്രദമാകുന്നത്! അല്ലാത്ത പക്ഷം അത് വെറും ലോഹക്കഷണങ്ങളും കടലാസ് കീറുകലുമാണ്!നാം നമ്മുടെ ആസ്വാടനങ്ങള്‍ക്ക് വേണ്ടി ചെയ്യുന്നത് നമ്മുടെ മരണത്തോടെ അവസാനിക്കുന്നു.. എന്നാല്‍ നാം മറ്റുള്ളവര്‍ക്ക് വേണ്ടി ചെയ്യുന്ന കര്‍മങ്ങള്‍ അനശ്വരമായി നില കൊള്ളുന്നു!
2008ലെ ടൈം മാഗസിനില്‍ സ്കോട്ട് മക്ലൌഡ് എഴുതി, "കഴിഞ്ഞ ശനിയാഴ്ച അമ്മാനില്‍ തന്റെ 82ആം വയസ്സില്‍ മരണപ്പെട്ട ജോര്‍ജ് ഹബാഷ് എന്നാ പലസ്തീനിയന്‍ നേതാവിനെ നിങ്ങള്‍ക്ക് പശ്ചിമേഷ്യന്‍ തീവ്രവാദത്തിന്റെ തലതൊട്ടപ്പന്‍ എന്ന് വിളിക്കാം. പലസ്തീനിയന്‍, അല്ലെങ്കില്‍ അറബ് തീവ്രവാദ ചിന്തകള്‍ ഇസ്ലാമില്‍ നിന്നോ യാഥാസ്ഥിതിക വഹാബി വിഭാഗങ്ങളില്‍ നിന്നോ ആണ് ഉത്ഭവിച്ചത് എന്നാണു നിങ്ങള്‍ കരുതുന്നതെങ്കില്‍ ഹബാഷിന്റെ ആദ്യ നാമം ശ്രദ്ധിക്കുക! അയാള്‍ ഒരു ഗ്രീക്ക് ഓര്‍ത്തോഡോക്സ് ക്രിസ്ത്യാനി ആയിരുന്നു- ലിഡ എന്നാ പലസ്തീനിയന്‍ നഗരത്തിലെ ക്രിസ്തീയ ദേവാലയത്തിലെ ഗായക സംഘത്തിലെ അംഗമായിരുന്നു ഹബാഷ് എന്നാ ബാലന്‍!"
മുസ്ലിങ്ങള്‍ക്കെതിരെ ഈ നൂറ്റാണ്ടില്‍ ഉയര്‍ന്നുവരുന്ന തീവ്രവാദ ആരോപണത്തിന്റെ വിഴുപ്പുഭാണ്ഡം ക്രൈസ്തവതയുടെ മുതുകിലെക്ക് വെച്ചു കെട്ടാനല്ല പ്രസിദ്ധമായ ടൈം മാഗസിനിലെ ഈ ഭാഗം ഉദ്ധരിച്ചത്. തീവ്രവാദത്തിനു മതമോ ജാതിയോ ദേശമോ ഇല്ല. സ്കോട്ട് മക്ലൌഡ് തുടര്‍ന്ന്‍ എഴുതുന്നു," 1970 ല്‍ നാലു പാശ്ചാത്യ വിമാനങ്ങള്‍ റാഞ്ചിയതിന്റെ പിന്നിലെ ബുദ്ധികേന്ദ്രങ്ങള്‍ ഹബാഷും മറ്റൊരു ഗ്രീക്ക് ഓര്‍ത്തോഡോക്സ് ക്രിസ്ത്യനും PLFP(The Popular Front for the Liberation of Palestine) സൈനിക നേതാവുമായിരുന്ന വാദിയ ഹദ്ദാദുമായിരുന്നു. യാത്രക്കാരെ പുറത്തിറക്കിയതിനു ശേഷം അവര്‍ വിമാനങ്ങള്‍ കത്തിച്ചു കളഞ്ഞു! ഇസ്രായേലിലെ ലോഡ് വിമാനത്താവളത്തിനെതിരെയുള്ള ആക്രമണത്തിന്റെ ഭാഗമായി ഉഗാണ്ടയിലെ എന്റെബ്ബെയിലേക്കുള്ള എയര്‍ ഫ്രാന്‍സ് വിമാനവും ഹബാഷ് റാഞ്ചി, 27 പേര്‍ കൊല്ലപ്പെട്ടു. 1970 ല്‍ സ്വിസ് എയര്‍ലൈന്‍സിനെതിരെയുള്ള ബോംബിങ്ങില്‍ 47 പേര്‍ കൊല്ലപ്പെട്ടു....."
വിവരണം തുടരുന്നു...
ഹബാഷ് ഒരു കൃസ്തീയ കുടുംബത്തിലാണ് ജനിച്ചയ്തെങ്കിലും സ്വയം ഒരു മാര്‍ക്സിസ്റ്റ്‌ ആയാണ് വിശേഷിപ്പിച്ചിരുന്നത്. ചുരുക്കിപറഞ്ഞാല്‍ , ആധുനിക ലോകത്തെ തീവ്രവാദത്തിന്റെ വേരുകള്‍ തേടുമ്പോള്‍ അവ ഒരിക്കലും മതങ്ങളിലെക്കല്ല ചെന്നെത്തുന്നത്. ഒരുപാട് തീവ്രവാദ-വിധ്വംസക പ്രവര്‍ത്തനങ്ങളില്‍ മുസ്ലിങ്ങളും മറ്റു മതസ്ഥരുമെല്ലാം ഏര്‍പ്പെടുന്നു എന്നത് വസ്തുതയാണ്. എന്നാല്‍ എന്നാണു നാം ഇന്ന് കാണുന്ന രീതിയിലുള്ള ഭീകരവാദ പ്രവര്‍ത്തനങ്ങളുടെ തുടക്കം? എന്ന് മുതലാണ്‌ ചാവേര്‍ സ്ഫോടനന്ങ്ങള്‍ ജനങ്ങളെ ഭയപ്പെടുത്താന്‍ തുടങ്ങിയത്? എന്ന് തൊട്ടാണ് വിമാനങ്ങള്‍ റാഞ്ചി,ആളുകളെ തട്ടിക്കൊണ്ടു പോയി തടവില്‍ വെച്ചു പകരം തടവുകാരെ മോചിപ്പിക്കാന്‍ ആവശ്യപ്പെടുന്ന സമരമുറകള്‍ തുടങ്ങിയത്? ചരിത്രം സൂചിപ്പിക്കുന്നത് ആധുനിക വിധ്വംസക പ്രവര്‍ത്തനങ്ങളുടെ നട്ടെല്ലായ ഇത്തരം രീതികള്‍ സ്വീകരിക്കപ്പെട്ടത് രണ്ടാം ലോക മഹായുദ്ധത്തിനു ശേഷമാണ് എന്നാണു. മുഹമ്മദ്‌ നബിയിലോ അദ്ദേഹത്തിന്റെ അനുയായികളിലോ അദ്ദേഹത്തിന് മുന്പ് വന്ന പ്രവാചകന്മാരുടെ ചരിത്രങ്ങളില്‍ നിന്നോ ഇത്തരത്തില്‍ ഒരു മാതൃക ഇല്ല . അതിനാല്‍ തന്നെ ഇവയുടെ വേരുകള്‍ എത്തി ചേരുന്നത് ജോര്‍ജ് ഹബാഷിലെക്കും വാദിയ ഹദ്ദാദിലെക്കുമാണ്. അതിനാല്‍ തന്നെയാണ് സ്കോട്ട് മക്ക്ലൌഡ് ഹബാഷിനെ പശ്ചിമേഷ്യന്‍ തീവ്രവാദത്തിന്റെ തലതൊട്ടപ്പന്‍ (Godfather of middle east terrorism) എന്ന് വിശേഷിപ്പിച്ചത്. ആധുനിക കാലത്തെ ഇസ്ലാമിസ്റ്റ്(ഇസ്ലാമികമല്ല) സംഘങ്ങള്‍ പ്രവര്‍ത്തന രീതികള്‍ സ്വീകരിച്ചത് ഹബാഷില്‍ നിന്നും അനുയായികളില്‍ നിന്നുമാണ്. ഹബാഷിന്റെ പ്രവര്‍ത്തനങ്ങള്‍ പാശ്ചാത്യ രാജ്യങ്ങളില്‍ ഭയം സൃഷ്ടിക്കുന്നു എന്ന് തിരിച്ചറിഞ്ഞ് ആ മാതൃകയെ ഇസ്ലാമികാവരണം പുതപ്പിച്ച്‌, കാലാനുക്രമത്തില്‍ ഇസ്ലാമിക സമൂഹത്തില്‍ നിന്നു നഷ്ടപ്പെട്ട് പോയ എന്തോ ഒന്നായി മുസ്ലിം യുവാക്കള്‍ക്കിടയില്‍ അവതരിപ്പിച്ചത്. അത് കൊണ്ട് തന്നെയാണ് അല്‍ ഖായിദയുടെയും ഉസാമ ബിന്‍ ലാദന്റെയും അവരുടെ താത്വികാചാര്യനായ അയ്മന്‍ അല്‍ സവാഹിരിയുടെയും പ്രത്യയ ശാസ്ത്രവും പ്രവര്‍ത്തനങ്ങളും മുഹമ്മദ്‌ നബിയുടെയും മുന്‍ പ്രവാചകന്മാരുടെയും രീതിശാസ്ത്രവുമായി താരതമ്യം ചെയ്യുമ്പോള്‍ വൈരുധ്യം അനുഭവപ്പെടുന്നതും മറിച്ച് ഹബാഷിന്റെ പ്രവര്‍ത്തന ശൈലിയുമായി സമരസപ്പെടുന്നതും!

Digital India

മൂത്രമൊഴിക്കാന്‍ മുട്ടിയ ഞാന്‍ ചെന്നൈ എക്സ്പ്രസിന്റെ ടോയ്ലറ്റില്‍ കയറി...വൃത്തികേടായ ടോയ്ലറ്റില്‍ വെള്ളമില്ലെങ്കിലും മൊബൈലില്‍ വൈഫൈ കിട്ടുന്നുണ്ട് എന്നത് കണ്ടപ്പോള്‍ എനിക്ക് അഭിമാനം തോന്നി! മേരാ ഭാരത്‌ മഹാന്‍!!
‪#‎DigitalIndia‬

Analog India


I prefer "Analog India" where voices of all frequencies and amplitudes are heard and respected, not the binary "Digital India" of 0's and 1's - either you are with us or against us!
‪#‎AnalogIndia‬

Election


അധികാരം അലങ്കാരമല്ല..! ഉത്തരവാദിത്തവും മുൾക്കിരീടവുമാണ്..!
'യൂഫ്രട്ടീസ് നദിക്കരയിൽ ഒരാട്ടിൻകുട്ടി വിശന്നു കരയുന്നുണ്ടെങ്കിൽപോലും ഞാനെന്റെ സ്രഷ്ടാവിനോട് മറുപടിപറയേണ്ടിവരും' 
ലോകത്തെ ഏറ്റവും വലിയ നീതിമാനായ ഭരണാധികാരിയെന്ന് വിമർശകർ പോലും പുകഴ്ത്തിയ ഖലീഫ ഉമർ(റ)ന്റേതാണ് ഈ വാക്കുകൾ.
അധികാരം മനുഷ്യനെ സംബന്ധിച്ചിടത്തോളം അലങ്കാരമല്ല! ഉത്തരവാദിത്തവും മുൾകിരീടവുമാണെന്നു തന്നെയാണ് ഖലീഫ ഉമറിന്റെ ചരിത്രം നമ്മെ ബോധ്യപ്പെടുത്തുന്നത്. 
ലോക ചരിത്രത്തിൽ സമാനതകളില്ലാത്ത ഭരണമികവായിരുന്നു ഉമർ(റ)ന്റെ ഭരണ കാലഘട്ടം. ലോകത്ത് ആദ്യമായി റേഷൻ സമ്പ്രദായം കൊണ്ടുവന്നത് അദ്ദേഹമായിരുന്നു. മുലകുടിപ്രായം കഴിഞ്ഞ ഏതൊരാൾക്കും അന്ന് ഭക്ഷണ സാധനങ്ങൾ ലഭ്യമാക്കിയിരുന്നു.
ഒരിക്കൽ ഖലീഫ ഉമർ തന്റെ പ്രജകളുടെ ക്ഷേമമന്വേഷിക്കാൻ ഊരു ചുറ്റുതിനിടെ ഒരു കുഞ്ഞിന്റെ കരച്ചിൽ കേട്ടു. തുടർച്ചയായ കരച്ചിൽ അദ്ദേഹത്തിന്റെ മനസ്സിനെ അസ്വസ്ഥനാക്കി. കാര്യമറിയാൻ അദ്ദേഹം ആ വീട്ടിൽ ചെന്നു. വേഷപ്രഛന്നനായ ഭരണാധികാരിയെ ആ വീട്ടുകാർ തിരിച്ചറിഞ്ഞിരുന്നില്ല. ഉമർ(റ) ചോദിച്ചു: 'എന്താണ് ഈ കുഞ്ഞ് വാവിട്ടു കരയുന്നത്.?' ആ സ്ത്രീ മറുപടി പറഞ്ഞു: 'ഞങ്ങളുടെ നാട്ടിലെ ഭരണാധികാരി മുലകുടിക്കാത്ത കുട്ടികൾക്ക് വരെയാണ് റേഷൻ നൽകുന്നത്. മുലകൊടുക്കാതിരിക്കുന്നത് റേഷൻ ലഭിക്കുവാൻ വേണ്ടിയാണ്..'.
ഇതുകേട്ട ഉമർ(റ) വളരെ ദുഃഖിതനായി അവിടെനിന്നു മടങ്ങി. വീട്ടിൽ തിരിച്ചെത്തിയ അദ്ദേഹം പൊട്ടിക്കരഞ്ഞു. ചാട്ടുവാറുകൊണ്ട് ദേഹത്താകെ അടിച്ചു. അദ്ദേഹം പറഞ്ഞു: എന്റെ റബ്ബേ, ഞാനെത്ര നിർഭാഗ്യവാൻ... എന്റെ തീരുമാനം ഒരു കുഞ്ഞിന്റെ അവകാശത്തെയാണല്ലോ കവർന്നെടെുത്തത്.. എനിക്കു നീ പൊറുത്തു തരേണമേ...! ഇടറിക്കൊണ്ട് അദ്ദേഹം പ്രാർത്ഥിച്ചു.
2015 നവംബർ 7 ശനിയാഴ്ച) ജനങ്ങളാൽ തെരഞ്ഞെടുക്കപ്പെട്ട് അധികാരം വന്നുചേരുന്ന ഓരോ ജനപ്രതിനിധിയും ഉമറിന്റെ ചരിത്രം നെഞ്ചേടു ചേർക്കേണ്ടതുണ്ട്. അത് പകർത്താനായി പരിശ്രമിക്കേണ്ടതുണ്ട്.
അധികാരത്തിന്റെ തേൻരുചിക്കുമ്പോൾ തെരഞ്ഞെടുക്കപ്പെടുന്ന ഓരോ പ്രതിനിധിയും തിരിച്ചറിയണം അത് അതികൈപ്പുള്ള മുൾക്കിരീടമാണെന്ന്.
പ്രതീക്ഷയർപ്പിച്ച ജനങ്ങൾക്ക് തങ്ങളാലാവുന്നത് ചെയ്യാൻ ഓരോ പ്രതിനിധിക്കും കഴിയട്ടെ എന്നാശംസിക്കുന്നു..
Courtesy: Wisdom - Global Islamic Mission

Saturday, 30 April 2016

Dinkan

ഇപ്പോള്‍ "ഡിങ്കന്‍" എന്ന് കേള്‍ക്കുമ്പോള്‍ എനിക്ക് കാറല്‍ മാര്‍ക്സിനെയാണ് ഓര്‍മ വരിക tongue emoticon
"മതം മനുഷ്യനെ മയക്കുന്ന കറുപ്പാണ്" എന്ന് പറഞ്ഞത് മാര്‍ക്സ് ആണ്. പുള്ളിക്കാരന്‍ അങ്ങനെ പറഞ്ഞത് ജീവിതപ്രതിസന്ധികളില്‍ മനുഷ്യന് അവലംബമായി മാറുന്നതും ആ പ്രയാസങ്ങള്‍ മറക്കാന്‍ അവനെ സഹായിക്കുന്നതും മതങ്ങളും ദൈവവിശ്വാസവുമാണ് എന്ന നിലക്കാണ്!
മാര്‍ക്സിസം മതത്തെ ഉന്മൂലനം ചെയ്യാന്‍ ശ്രമിച്ചത് മനുഷ്യന്റെ പ്രയാസങ്ങള്‍ ദൂരീകരിക്കുന്ന സിദ്ധാന്തങ്ങള്‍ രൂപവല്‍കരിച്ചായിരുന്നു! എന്നാല്‍ പതിറ്റാണ്ടുകള്‍ ഭരിച്ച സോവിയറ്റ് യൂണിയനില്‍ നിന്ന്‍ പോലും മതവിശ്വാസത്തെ നാട് കടത്താന് മാര്‍ക്സിയന്‍ ആദര്‍ശങ്ങള്‍ക്ക് കഴിഞ്ഞില്ല.
കേവലം ഡിങ്കന്‍ എന്ന സര്‍ക്കാസം കൊണ്ട് മതവിശ്വാസത്തെ ഉന്മൂലനം ചെയ്യാന്‍ ശ്രമിക്കുന്ന അത്യാധുനിക ലോകത്തെ കീബോര്‍ഡ് തൊഴിലാളികള്‍ മനസ്സിലാക്കേണ്ടതും ഇത് തന്നെ! മനുഷ്യന് പ്രയാസങ്ങളില്‍ അഭയമാവാന്‍ നിങ്ങള്‍ക്ക് കഴിയില്ല.. അവന്റെ ജീവിതത്തിന് ലക്ഷ്യബോധമുണ്ടാക്കാനും കഴിയില്ല...മനുഷ്യജീവിതത്തിന് അര്‍ഥം നല്‍കാനും കഴിയില്ല!
അത് കൊണ്ട് മാര്‍ക്സ് പരാജയപ്പെട്ടിടത്ത് ഡിങ്കന്‍ വിജയിക്കുമോ?
എല്ലാ ആശംസകളും!

The unknown Aysha

Writing about Muhammad, the prophet of Islam, the Orientalist scholar W Montgomery Watt wrote: "Of all the world's great men, none has been so much maligned as Muhammad."
What the records are clear on is that Muhammad and Aisha had a loving and egalitarian relationship, which set the standard for reciprocity, tenderness and respect enjoined by the Qur'an. Insights into their relationship, such as the fact they liked to drink out of the same cup or race one another, are indicative of a deep connection which belies any misrepresentation of their relationship.
To paint Aisha as a victim is completely at odds with her persona. She was certainly no wallflower. During a controversial battle in Muslim history, she emerged riding a camel to lead the troops. She was known for her assertive temperament and mischievous sense of humour – with Muhammad sometimes bearing the brunt of the jokes. During his lifetime, he established her authority by telling Muslims to consult her in his absence; after his death, she went to be become one of the most prolific and distinguished scholars of her time.
A stateswoman, scholar, mufti, and judge, Aisha combined spirituality, activism and knowledge and remains a role model for many Muslim women today. The gulf between her true legacy and her depiction in Islamophobic materials is not merely historically inaccurate, it is an insult to the memory of a pioneering woman.
Those who manipulate her story to justify the abuse of young girls, and those who manipulate it in order to depict Islam as a religion that legitimises such abuse have more in common than they think. Both demonstrate a disregard for what we know about the times in which Muhammad lived, and for the affirmation of female autonomy which her story illustrates.
(Taken from : The truth about Muhammad and Aisha -
Myriam Francois-Cerrah )